
കൊച്ചി : സമൂഹത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന ശാരീരികവും, മാനസികവും, ബുദ്ധിപരവുമായ വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന ഭിന്നശേഷി സമൂഹവും അവരുടെ രക്ഷിതാക്കളും നേരിടുന്ന വിവിധ വിഷയങ്ങളും, കാക്കനാട് പ്രവർത്തിക്കുന്ന ഒബ്സർവേഷൻ ഹോം ഫോർ ബോയ്സ്, ജുവനേൽ ജസ്റ്റിസ് ബോർഡ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമാക്കുവാനും നിയമവുമായി സമരസപ്പെടാത്ത കുട്ടികളുടെ പുനരധിവാസം, പുനസംയോജനം എന്നിവയും ഉൾപ്പെടുത്തി രണ്ടു നിവേദനങ്ങൾ ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറം (ബിഎച്ച്ആർഎഫ് ) ജില്ലാ കമ്മിറ്റി സാമൂഹ്യ നീതി വകുപ്പ് മന്ത്രി അഡ്വ വി ഇ അബ്ദുൾ ഗഫൂറിന് കൈമാറി. ഭാരവാഹികളായ ഡോ അനിൽകുമാർ ജി നായർ, ഷാജി ഇടപ്പള്ളി, നാസർ വി എച്ച്, ബിന്ദുമോൾ പി എസ് , ജെൻസി എം ജെ എന്നിവർ ചേർന്നാണ് നിവേദനം കൈമാറിയത്. വിഷയങ്ങൾ പരിശോധിച്ച് ആവശ്യമായ ഇടപെടൽ നടത്തുമെന്ന് മന്ത്രി അറിയിച്ചു.
Photo Courtesy - Google







